ലണ്ടൻ: ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം അടുത്ത വർഷത്തോടെ ആദ്യമായി 100 ട്രില്യൺ ഡോളർ കവിയുമെന്ന് റിപ്പോർട്. അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്‌ഥയാകാൻ ചൈനയ്‌ക്ക് കാത്തിരിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് ബിസിനസ് കൺസൾട്ടൻസി ഗ്രൂപ്പായ സെബർ (സിഇബിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്‌തമാക്കി.
2020ലെ വേൾഡ് ഇക്കണോമിക് ലീഗ് ടേബിൾ റിപ്പോർട്ടിൽ പ്രവചിച്ചതിനേക്കാൾ രണ്ട് വർഷം വൈകി 2030ൽ മാത്രമേ ചൈന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്‌ഥയായി മാറുകയുള്ളൂ എന്നാണ് റിപ്പോർട് പറയുന്നത്. അടുത്ത വർഷം ഫ്രാൻസിനെയും പിന്നീട് 2023ൽ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്‌ഥയെന്ന നേട്ടം സ്വന്തമാക്കുമെന്നും സെബറിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Read Also: ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്; ‘ജെയിംസ് വെബ്’ പ്രയാണം ആരംഭിച്ചു






































