ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു

By Staff Reporter, Malabar News
james-webb-telescope
Representational Image
Ajwa Travels

കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ് ഇതിന്റെ കാലാവധി.

ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകീട്ട് 5.50ഓടെയാണ് ഏരിയൻ-5 റോക്കറ്റ് കുതിച്ചുയർന്നത്. ചരിത്രദൗത്യത്തിൽ വഹിച്ചത് ലോകത്ത് ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലിസ്‌കോപ്പ്. 31 വർഷത്തോളം ലോകത്തിന് പ്രപഞ്ച രഹസ്യങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഹബിൾസ്‌പേസ് ടെലിസ്‌കോപിന്റെ പിൻഗാമിയായി അങ്ങനെ ജെയിംസ് വെബ് ബഹിരാകാശത്തേക്ക് ഉയർന്നുപൊങ്ങി.

അതേസമയം, ഹബിളിനെക്കാൾ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട് ജയിംസ് വെബിന്. പ്രപഞ്ചത്തിന്റെ തുടക്കകാലം വെളിപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം. പതിമൂന്നര ബില്യൺ വർഷം പിന്നിലേക്കാണ് നോക്കേണ്ടത്. അടുത്ത ഒരു പതിറ്റാണ്ട് കാലം സൗരയൂഥത്തിലെ ഒരോ ചെറുചലനവും വിടാതെ ഒപ്പിയെടുക്കുക എന്നതാണ് ജെയിംസ് വെബിന് മുൻപിലുള്ള വെല്ലുവിളി.

നാസയും, യൂറോപ്യൻ സ്‌പേസ് ഏജൻസിയും, കനേഡിയൻ സ്‌പേസ് ഏജൻസിയും സംയുക്‌തമായി തയ്യാറാക്കിയ ടെലിസ്‌കോപിന് പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ആകെ ചിലവായത്. ഒരു ടെന്നീസ് കോർട്ടിന്റെ വലിപ്പമുണ്ട് ഈ ഭീമൻ ടെലിസ്‌കോപിന്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ വരെ സഞ്ചരിച്ച് വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: കിഴക്കമ്പലം ആക്രമണം; നിലവിൽ പ്രദേശത്ത് സ്‌ഥിതി ശാന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE