കോഴിക്കോട്: ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടേമ്മൽപൊയിൽ കൊയിലോട്ട് ഖാദർ-റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.
ഒരാഴ്‌ച മുൻപ് തിരുവമ്പാടി-ഓമശ്ശേരി റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്നാണ് മരിച്ചത്.
Most Read: വന്യമൃഗശല്യം; യുഡിഎഫ് മാനന്തവാടിയിൽ നടത്തിവന്ന സമരം പുനരാരംഭിച്ചു






































