സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്‌റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ പെയ്യുകയാണ്. ഇതോടെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്‌ടപ്പെട്ടു. താരങ്ങൾ ഇപ്പോൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്‌ഫീൽഡിലെ നനവ് മറ്റൊരു പ്രശ്‌നമാവും. അതുകൊണ്ട് തന്നെ ഇന്ന് കളി നടക്കാനുള്ള സാധ്യത വളരെ വിരളമാണ്.
ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്‌ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു. 122 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന ഓപ്പണർ കെഎൽ രാഹുലാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് ചുക്കാൻ പിടിച്ചത്. കെഎൽ രാഹുലിനൊപ്പം രഹാനെയും (40) ക്രീസിൽ തുടരുകയാണ്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് ലൂക്കി എങ്കിഡിയാണ്.
Read Also: രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ; കോടിയേരി








































