രാത്രികാല കർഫ്യു; മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്ര ദുഷ്‌കരമാകുന്നു

By News Desk, Malabar News
Night curfew; The journey through the Makoottam Pass is difficult
Ajwa Travels

ഇരിട്ടി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതി പരത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ കർണാടയിൽ രാത്രി കർഫ്യു ഏർപ്പെടുത്തിയത് മാക്കൂട്ടം വഴിയുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങളോടെ മാസങ്ങളായി രാത്രി യാത്ര നടത്തിയിരുന്ന ചരക്ക് വാഹനങ്ങൾക്കും കർഫ്യു തിരിച്ചടിയായിട്ടുണ്ട്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം.

കുടക് പാത വഴി 154 ദിവസമായി യാത്ര നിയന്ത്രണം തുടരുകയാണ്. 74 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ള സാധാരണ യാത്രക്കാരെയും 7 ദിവസത്തിനകം എടുത്ത ആർടിപിസിആർ എടുത്ത ജീവനക്കാരുള്ള ചരക്ക് വാഹനങ്ങളെയും മാത്രമാണ് മാസങ്ങളായി ചുരംപാത വഴി കടത്തി വിടുന്നത്.

രാത്രിയിൽ ലോഡ് കയറ്റി രാവിലെ ലക്ഷ്യസ്‌ഥാനത്ത് എത്തുന്ന പഴം, പച്ചക്കറി ലോറികളാണ് കുടുതൽ പ്രതിസന്ധിയിലായത്. രാത്രി യാത്ര ചെയ്‌തിരുന്ന സ്വകാര്യ വാഹനങ്ങൾ പകൽ സമയത്തിനായി കാത്തിരിക്കേണ്ട സ്‌ഥിതിയാണ്‌.

Also Read: വാളയാർ കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE