ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,195 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 7,347 പേർ കൂടി കോവിഡ് മുക്‌തരായി. നിലവിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 3,42,51,292 ആണ്.
98.40 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്. 2020 മാർച്ച് മുതലുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗമുക്‌തി നിരക്കാണിത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ അതിവേഗം പൂര്‍ത്തിയാക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇതുവരെ രാജ്യത്ത് 143 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണവും വർധിക്കുകയാണ്. നിലവിൽ 781 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തത്. ഇതിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതർ ഡെൽഹിയിലാണ്.
Read also: ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ല, ഡിജെ പാർട്ടിക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ചെന്നൈ







































