ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് വന്‍വിജയം നേടി കോണ്‍ഗ്രസ്. 58 നഗരസഭകളിലെ 1,184 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 437 സീറ്റ് ബിജെപിയും 45 സീറ്റ് ജെഡിഎസും സ്വന്തമാക്കി. മറ്റു ചെറുകക്ഷികള്‍ 204 സീറ്റുകളും നേടി.
കോണ്‍ഗ്രസ് 42.06 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്. 166 സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി 67 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 61, ജെഡിഎസിന് 12, മറ്റുള്ളവര്‍ 26.
441 ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 201 സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് 176, ജെഡിഎസിന് 21.
588 പട്ടണ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 236 സീറ്റുകള്‍ നേടി. ബിജെപിക്ക് 194, ജെഡിഎസിന് 12, മറ്റു കക്ഷികള്‍ 135.
ഡിസംബര്‍ 27നായിരുന്നു കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്നത്. വിജയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയ്‌ലറാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി സർക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്‌തമാക്കി.
Most Read: മുന്‍കരുതല്‍ ഡോസ്; അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്ന് കേന്ദ്രം




































