അബുദാബി: ഇനിമുതൽ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ സേവന പ്ളാറ്റ്‌ഫോമായ താം വഴി അപേക്ഷ സമർപ്പിക്കണമെന്ന് വ്യക്‌തമാക്കി അബുദാബി ആരോഗ്യസേവന വിഭാഗം. ഇന്നലെ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ നിലവിൽ 700 സർക്കാർ സേവനങ്ങളാണ് താം പോർട്ടലിലൂടെ ലഭ്യമാകുന്നത്.
കുട്ടി ജനിക്കുന്നതോടെ രക്ഷിതാക്കളുടെ മൊബൈലിലേക്ക് ഒരു സന്ദേശം ലഭിക്കും. ഇതിലുള്ള ലിങ്കിൽ ക്ളിക്ക് ചെയ്‌ത് പേരും വിശദാംശങ്ങളും നൽകി രജിസ്‌റ്റർ ചെയ്യണം. തുടർന്ന് ഓൺലൈനായി തന്നെ ഫീസ് അടക്കാനും സാധിക്കും. ഇത്രയും പൂർത്തിയാക്കിയാൽ ഓൺലൈനിൽ തന്നെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും. കുട്ടി ജനിച്ച് 30 ദിവസത്തിനകം ജനന സർട്ടിഫിക്കറ്റ് എടുക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
മുൻപ് ജനിച്ച കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും ഇത്തരത്തിൽ ഓൺലൈനായി എടുക്കാൻ സാധിക്കും. സർക്കാർ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ പരിഷ്‌കാരമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ഒമൈക്രോൺ വ്യാപനം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു







































