റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 3,239 ഇന്ത്യക്കാരെ തിരിച്ചയച്ചതായി വ്യക്‌തമാക്കി സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോക്‌ടർ ഔസാഫ് സഈദ്. എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനഫലമായാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് മടങ്ങാനായത്.
നിലവിൽ 27,000 പ്രവാസികൾ ഫൈനൽ എക്‌സിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. നാട്ടിലേക്ക് മടക്കി അയച്ചവരിൽ ഏറെപ്പേരും സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരാണ്.
ഫൈനൽ എക്‌സിറ്റിനായി അപേക്ഷ സമർപ്പിച്ചവർക്ക് സൗദി ലേബർ, പാസ്‌പോർട്ട് വകുപ്പുകളുടെ സഹകരണത്തോടെ ഫൈനൽ എക്‌സിറ്റ് വിസ നൽകി വരികയാണ്. അതേസമയം 23 ലക്ഷം ഇന്ത്യക്കാരാണ് നിലവിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നത്.
Read also: കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 22,775 രോഗബാധിതർ






































