മലപ്പുറം: വാഹന വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസുകാരന് ക്രൂര മർദ്ദനം. പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് അബ്‌ദുല്ലക്കാണ് (16) മർദ്ദനമേറ്റത്. പിതാവിന്റെ പേരിലുള്ള വാഹന വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിനാണ് 16-കാരനെ ക്രൂരമായി മർദ്ദിച്ചത്.
കഴിഞ്ഞ മാസം 29ന് ആയിരുന്നു സംഭവം. ഗുഡ്‌സ് ഓട്ടോറിക്ഷ വാങ്ങാനാണ് ഇവർ വായ്‌പ എടുത്തത്. എന്നാൽ വായ്‌പ മുടങ്ങിയതോടെ വീട്ടിൽ കയറിവന്ന് സംഘം മുഹമ്മദ് അബ്‌ദുല്ലയെ മർദ്ദിക്കുകയായിരുന്നു. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച രോഗിയായ മാതാവിനെ തള്ളിയിട്ടതായും പരാതിയുണ്ട്.
Most Read: കെഎസ്ആർടിസി സമുച്ചയം; വിദഗ്‌ധ സമിതി റിപ്പോർട് തള്ളി ചെന്നൈ ഐഐടി






































