കോഴിക്കോട്: പോക്‌സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്‌റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസുകാരൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന ഇയാളെ ഒരു മാസം മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്.
രണ്ട് മാസം മുമ്പാണ് സംഭവം. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയാണ് സുനീഷ്. കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. താൻ പോലീസുകാരൻ ആണെന്നും വിവരം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്.
തുടർന്ന് പീഡനം സഹിക്കവയ്യാതെ കുട്ടി പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. തന്നെ ഒരു പോലീസുകാരൻ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ പരാതിയിൽ ഉണ്ടായിരുന്നത്. മറ്റ് വിവരങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയിൽ വാർഡനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
Most Read: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി





































