ന്യൂഡെൽഹി: സംയുക്‌ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കുനൂർ ഹെലികോപ്‌ടർ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറി. സംയുക്‌ത സേനാ അന്വേഷണത്തിന് നേതൃത്വം നൽകിയ എയർ മാർഷൽ മാനവേന്ദ്ര സിങ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദീകരിച്ചു.
ഹെലികോപ്‌ടർ യാത്രയ്‌ക്കുൾപ്പടെ നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അട്ടിമറിയില്ലെന്ന് കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അപകടം മോശം കാലാവസ്‌ഥ കാരണമാകാം എന്നാണ് നിഗമനം. അന്വേഷണ റിപ്പോർട് പുറത്തുവിടുന്ന കാര്യം പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കിയിട്ടില്ല.
Also Read: മുസ്‌ലിം സ്‌ത്രീകളെ ലേലംചെയ്യാൻ ‘ബുള്ളി ബായ്’; മുഖ്യ പ്രതികൾ അറസ്‌റ്റിൽ








































