ജനറൽ ബിപിൻ റാവത്തിന് പത്‌മവിഭൂഷൺ; 4 മലയാളികൾക്ക് പത്‌മശ്രീ

By Web Desk, Malabar News
helicopter crash bipin rawat passes away
Ajwa Travels

ഡെൽഹി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്‌മവിഭൂഷൺ പുരസ്‌കാരം. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും പത്‌മവിഭൂഷൺ പട്ടികയിലുണ്ട്. സാഹിത്യകാരൻ രാധേശ്യാം ഖേംക, പ്രഭാ ആത്രേ എന്നിവരാണു പത്‌മവിഭൂഷൺ നേടിയ മറ്റുള്ളവർ.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ബംഗാള്‍ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്‌ക്കും പത്‌മവിഭൂഷൺ പുരസ്‌കാരം ലഭിച്ചു. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്‌ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കും പത്‌മഭൂഷൺ ലഭിച്ചു.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്‌മശ്രീ പുരസ്‌കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, ചുണ്ടയിൽ ശങ്കരനാരായാണ മേനോൻ (കായികം), സാമൂഹിക പ്രവര്‍ത്തക കെവി റാബിയ എന്നിവരാണ് കേരളത്തിൽ നിന്ന് പത്‌മശ്രീ ലഭിച്ച മറ്റുള്ളവർ.

Read Also: ‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE