‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി

By Web Desk, Malabar News
The President's visit to Kerala begins tomorrow
Ajwa Travels

ഡെൽഹി: 73ആം റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു.

കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. അസാധാരണമായ സാഹചര്യമാണ് കോവിഡിനെ തുടര്‍ന്ന് ലോകത്ത് ഉണ്ടാകുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ തുടരുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഭരണ സംവിധാനം അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി ഓര്‍മിപ്പിച്ചു.

കോവിഡിന്റെ പശ്‌ചാത്തലത്തില്‍ നാളെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10.30യ്‌ക്കാണ് റിപ്പബ്ളിക് ദിന ചടങ്ങുകൾ ആരംഭിക്കുക. പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക. ഇത്തവണ 5000 മുതല്‍ 8000 വരെ കാണികളെയാണ് പങ്കെടുപ്പിക്കുക.

Must Read: ലോകായുക്‌ത ഓർഡിനൻസ്: ജനാധിപത്യത്തിൽ ചിന്തിക്കാൻ കഴിയാത്ത തീരുമാനം; മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE