കുവൈറ്റ് സിറ്റി: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫിഫ്ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അർദിയ ഫയർ സർവീസ് ഡിപ്പാർട്മെന്റിൽ നിന്നുള്ള അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരണപ്പെട്ടയാളുടെ മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ സംഘത്തിന് കൈമാറി.
Also Read: കുനൂർ ഹെലികോപ്ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി







































