പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.
പോലീസ് സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃത ശരീരത്തിന് സമീപത്ത് നിന്നായി മദ്യ കുപ്പികളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു; ഒരാൾ അറസ്‌റ്റിൽ






































