പാലക്കാട്: ഒറ്റപ്പാലത്ത് ഒമ്പത് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോടിൽ ഇന്ന് ഉച്ചക്ക് 12.30ന് ആണ് സംഭവം. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു





































