മലപ്പുറം: കനോലി പ്ളോട്ടിന് സമീപത്തുള്ള തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഫാബ്രിക് വേലി സ്ഥാപിക്കുന്നതിന് മുന്നോടിയായി കനോലി പ്ളോട്ടിന് സമീപത്തുള്ള 12 കച്ചവടക്കാരുടെ ഷെഡുകൾ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയത്.
ഇന്നലെ വനപാലകരുടെ നേതൃത്വത്തിൽ ഫാബ്രിക് വേലി സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്ന സ്ഥലത്തേക്ക് വഴിയോര കച്ചവടക്കാരുടെ സംഘടനാ നേതാക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തുകയായിരുന്നു.
റേഞ്ച് ഓഫിസർ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവലുമായി സംസാരിച്ചതിനെ തുടർന്ന് നാളെ യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്താമെന്ന് കച്ചവടക്കാർക്ക് ഉറപ്പ് നൽകി.
Most Read: എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും







































