ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കാൻ തീരുമാനം. അടുത്ത മാസം വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം നടപ്പാക്കുക.
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിൽ മാത്രമാണ് മാറ്റം നടപ്പിലാക്കുക. ഇതിനായി കോ-വിന്‍ ആപ്പില്‍ പ്രത്യേക സംവിധാനമൊരുക്കും.
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്‌തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ഹരജിക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തിരുന്നു.
Read also: മോദിയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയ കാർ കസ്‌റ്റഡിയിൽ; ഡ്രൈവർ രക്ഷപെട്ടു







































