ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ പശ്‌ചാത്തലത്തില്‍, ഇവിടുത്തെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രമാണിച്ചാണ് ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ സംസ്‌ഥാനങ്ങളില്‍ വിതരണം ചെയ്‌തിരുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ചിത്രം നല്‍കുന്നത് പുനഃസ്‌ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ താല്‍പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല.
Read Also: ഇനിമുതല്‍ വനിതാ ഐപിഎല്ലും; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി