വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണം; ഹരജിയിൽ വിമർശനവുമായി കോടതി

By Desk Reporter, Malabar News
actress assault Case; The High Court allowed more time for the examination of witnesses
Ajwa Travels

കൊച്ചി: കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വിമർശനവുമായി ഹൈക്കോടതി. ‘മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല,’- കോടതി പറഞ്ഞു.

“എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്‌ജിക്കുന്നത്? 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹരജിക്കാരനുള്ളത്? എന്ത് രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്,”- കോടതി ഓർമിപ്പിച്ചു.

ഹരജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്‌റ്റിസ്‌ പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകളും മറ്റും ഉണ്ടെന്നും ഇതാരും പ്രശ്‌നമാക്കാറില്ലെന്നും കോടതി പറഞ്ഞു. ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

Most Read:  കാശി വിശ്വനാഥ് ഇടനാഴി; പദ്ധതിയിൽ അവകാശ വാദവുമായി അഖിലേഷ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE