ഡെൽഹി: അടുത്ത വര്‍ഷം മുതല്‍ പുരുഷൻമാരുടെ ഐപിഎല്ലിന് പുറമേ വനിതാ ഐപിഎല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് ബിസിസിഐ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് ധാരണയായതായി ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അറിയിച്ചു.
ഇത്തവണത്തെ ഐപിഎല്ലിന്റെ പ്ളേ ഓഫ് മൽസരങ്ങള്‍ക്കിടെ വനിതാ താരങ്ങളുടെ നാലു പ്രദര്‍ശന മൽസരങ്ങള്‍ നടത്താനും തീരുമാനമായി. അഞ്ചോ ആറോ ടീമുകളെ ഉള്‍പ്പെടുത്തിയാകും അടുത്ത വര്‍ഷം വനിതാ ഐപിഎല്‍ അരങ്ങേറുക.
വനിതാ ഐപിഎല്‍ വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ പലതവണ ഈ ആവശ്യം ഉന്നയിച്ചിട്ടും ബി.സി.സി.ഐ. അനുകൂല തീരുമാനമെടുത്തിരുന്നില്ല. ഈ വര്‍ഷം ആവശ്യം കൂടുതൽ ശക്‌തമായതോടെ ബിസിസിഐ സമ്മതം മൂളുകയായിരുന്നു.
ഈ വര്‍ഷം പ്ളേ ഓഫിന്റെ ഇടവേളയില്‍ മൂന്നു വനിതാ ടീമുകള്‍ ഉള്‍പ്പെടുന്ന നാലു മൽസരങ്ങളാണ് കളിക്കുക. പരസ്‌പരം ഏറ്റുമുട്ടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ തമ്മില്‍ ഫൈനല്‍ എന്ന രീതിയിലാണ് മൽസരം സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. എന്നാൽ അടുത്ത വര്‍ഷം വനിതാ ഐപിഎല്‍ തുടങ്ങുന്നതോടെ പുരുഷ താരങ്ങളെപ്പോലെ വനിതാ താരങ്ങളെയും വിദേശ ലീഗുകളില്‍ നിന്നു വിലക്കുമോയെന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല. ഓസ്‌ട്രേലിയിലെ വനിതാ ബിഗ് ബാഷ് ലീഗില്‍ അടക്കം ഇന്ത്യന്‍ വനിതാ താരങ്ങള്‍ കളിക്കുന്നുണ്ട്.
Most Read: മിണ്ടിയാല്‍ തടവിലാക്കുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ ഒസെല്ലയോട് പറഞ്ഞത്; എംഎ ബേബി