മിണ്ടിയാല്‍ തടവിലാക്കുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ ഒസെല്ലയോട് പറഞ്ഞത്; എംഎ ബേബി

By Desk Reporter, Malabar News
Emigration officials treated Osella very badly; MA Baby
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത നരവംശ, സാമൂഹ്യ ശാസ്‌ത്രജ്‌ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയോട് തിരുവനന്തപുരം വിമാനത്താവള അധികൃതർ വളരെ മോശമായാണ് പെരുമാറിയത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 30 വര്‍ഷമായി കേരളത്തില്‍ വന്നു പഠനം നടത്തുന്ന വ്യക്‌തിയെ ഇങ്ങനെ കൈകാര്യം ചെയ്‌തത്‌ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും അൽഭുതകരമാണ്. എമിഗ്രേഷന്‍ അധികൃതര്‍ വളരെ മോശമായാണ് അദ്ദേഹത്തോട് പെരുമാറിയത്; എംഎ ബേബി പറഞ്ഞു.

മടക്കി അയക്കുന്നതിന്റെ കാരണം ചോദിക്കാന്‍ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാല്‍ തടവിലാക്കിക്കളയുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ മറുപടി പറഞ്ഞതെന്ന് എംഎ ബേബി പറഞ്ഞു. ഫിലിപ്പോ ഒസെല്ലയെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചത് വളരെ ദുരൂഹമായിരിക്കുന്നു. കേരളത്തെക്കുറിച്ച് പഠനം നടത്തുന്ന യൂറോപ്യന്‍ പണ്ഡിതരില്‍ പ്രമുഖനാണ് അദ്ദേഹം. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളും അക്കാദമിക് സ്‌ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്ന് ഇറങ്ങിയത്.

വന്ന വിമാനത്തില്‍ തന്നെ അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രേഷന്‍ അധികൃതര്‍ വളരെ മോശമായി പെരുമാറി എന്നും പറയുന്നു. കാരണം ചോദിക്കാന്‍ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാല്‍ തടവിലാക്കിക്കളയും എന്നാണ് മറുപടി പറഞ്ഞത്. രക്‌തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ബാഗില്‍ നിന്ന് എടുക്കാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ല എന്നും എംഎ ബേബി പറഞ്ഞു.

കേരളത്തിലെ ഈഴവ സമുദായത്തിലെ നവോഥാന പ്രസ്‌ഥാനത്തിന്റെ സ്വാധീനം, മുസ്‌ലിം സമുദായത്തിലെ നവോഥാനം എന്നീ വിഷയങ്ങള്‍ പഠിച്ചിട്ടുള്ള അദ്ദേഹം കേരളതീരത്തെ മൽസ്യ തൊഴിലാളികളില്‍ കോവിഡും കാലാവസ്‌ഥാ മാറ്റവും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആണ് ഇത്തവണ വന്നത്.

വ്യവസ്‌ഥാപിത വിസ ഉള്ള ഒരു പണ്ഡിതനെ തിരിച്ചയച്ച കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിശദീകരണം നൽകണം. ലോകത്ത് എല്ലായിടത്തുമുള്ള പണ്ഡിതരുമായി നമ്മുടെ സര്‍വകലാശാലകളിലെ വിദ്യാർഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ബൗദ്ധിക കൊടുക്കല്‍ വാങ്ങല്‍ ഉണ്ടാവേണ്ടതാണ്. അതിന് വേണ്ടിയുള്ള പല ശ്രമങ്ങളും കേരള സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. മറ്റു പ്രധാന സര്‍വകലാശാലകളും നടത്തുന്നുണ്ട് എന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

Most Read:  ‘ആരോപണത്തെ നിയമപരമായി നേരിടും’; ഫേസ്ബുക്ക് കുറിപ്പുമായി ശ്രീകാന്ത് വെട്ടിയാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE