തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയോടെ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തുമെന്ന് വ്യക്‌തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുമെന്നും, എന്നാൽ രോഗം തീവ്രമാകാൻ സാധ്യത കുറവാണെന്നും ഐഎംഎ സംസ്‌ഥാന പ്രസിഡന്റ് ഡോക്‌ടർ സാമുവൽ കോശി അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും ഐഎംഎ അറിയിച്ചു. 2-3 ആഴ്‌ചത്തെ രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. കൂടാതെ നിലവിൽ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണം അപര്യാപ്‌തമാണെന്നും, കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. ഇന്ന് രാവിലെ 11.30ഓടെയാണ് യോഗം ചേരുക. യോഗത്തിൽ സംസ്‌ഥാനത്ത് നിലവിൽ കൊണ്ടുവരേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും.
Read also: കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച







































