രജനികാന്ത് നായകനായി എത്തിയ ‘പേട്ട’ സിനിമയില്‍ നിന്നും നീക്കം ചെയ്‌ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. തിയേറ്ററിൽ ഓളം സൃഷ്‌ടിച്ച ചിത്രത്തിന്റെ പുതിയ വീഡിയോ ആഘോഷമാക്കുകയാണ് ആരാധകർ.
ചിത്രം റിലീസ് ചെയ്‌ത് മൂന്നാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. 2019 ജനുവരി 10നായിരുന്നു ‘പേട്ട’യുടെ റിലീസ്.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പേട്ട’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഒരിടവേളയ്‌ക്ക് ശേഷം പ്രേക്ഷക പ്രീതി നേടിയ രജനി ചിത്രം കൂടിയായിരുന്നു ഇത്.
ചിത്രത്തിൽ രജനിക്കൊപ്പം വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി, ശശികുമാർ, സിമ്രാൻ എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.
Most Read: 2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്






































