‘പത്തരമാറ്റ് തിളക്കമുള്ള മനസ്’; വനിതാ കേന്ദ്രത്തിലെ പെൺകുട്ടികൾക്ക് വിവാഹ സമ്മാനവുമായി ഒരു കുടുംബം

By Desk Reporter, Malabar News
A family with wedding gifts for the girls at the Women's Care Center
Ajwa Travels

കൊല്ലം: ഇഞ്ചവിളയിലെ സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികൾ സുമംഗലികളാകുന്ന വാർത്തയറിഞ്ഞ് അവർക്ക് സമ്മാനവുമായി എത്തി ഒരു കുടുംബം. തിരുവനന്തപുരത്തു താമസിക്കുന്ന ഷീജയും ഭർത്താവ് മണികണ്‌ഠനും അമ്മാവനായ കൊല്ലം മാമ്പുഴ അഹല്യയിൽ ബിഎസ്എൻഎൽ റിട്ട. ഡിവിഷണൽ മാനേജർ എആർ ഗോപിനാഥനും വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിയത് പെൺകുട്ടികൾക്ക് 12 പവന്റെ ആഭരണങ്ങളുമായാണ്.

വനിതാ സംരക്ഷണ കേന്ദ്രത്തിലെ ആതിര, ഗോപിക, അമ്മു എന്നിവരാണ് വിവാഹിതരാകാൻ പോകുന്നത്‌. ശൂരനാട് സ്വദേശിനി ആതിര, ചവറ സ്വദേശി ജസ്‌റ്റിനെയും കൊട്ടാരക്കര സ്വദേശിനി ഗോപിക, മുഖത്തല സ്വദേശിയായ ചിത്തരേഷിനെയും കൊല്ലം സ്വദേശിനി അമ്മു, കല്ലുവാതുക്കൽ സ്വദേശിയായ അജികൃഷ്‌ണയെയുമാണ് വിവാഹം കഴിക്കുന്നത്.

ഇവരുടെ വിവാഹവിവരം കെപിഎസി ലീലാകൃഷ്‌ണനിൽ നിന്നറിഞ്ഞാണ് ഷീജയും കുടുംബവും സമ്മാനവുമായി എത്തിയത്. ഷീജ-മണികണ്‌ഠൻ ദമ്പതികളുടെ മകൾ അതുല്യയുടെ വിവാഹം ഫെബ്രുവരി ഏഴിന് നടത്തുകയാണ്. മകൾക്ക് സ്വർണം വാങ്ങിയതിനൊപ്പം വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികൾക്കു വേണ്ടിയും നാലു പവൻവീതം ആഭരണങ്ങൾ വാങ്ങി.

വ്യാഴാഴ്‌ച 11ന് ആഭരണങ്ങളുമായി സംരക്ഷണ കേന്ദ്രത്തിലെത്തി. കെപിഎസി ലീലാകൃഷ്‌ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ വനിതാ ശിശുവികസന ഓഫിസർ ബിജി, സംരക്ഷണകേന്ദ്രം സൂപ്രണ്ട്‌ മേരിക്കുട്ടി എന്നിവർക്ക് സ്വർണാഭരണങ്ങൾ കൈമാറി.

പാലിയേറ്റീവ് കെയർ ജില്ലാ ചെയർമാൻ ജോർജ്‌ എഫ് സേവ്യർ വലിയവീട്, റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി അജയകുമാർ, സന്തോഷ്, പുന്തല മോഹനൻ, റാണി നൗഷാദ്, ബറ്റ്‌സി, സുരേഷ്ബാബു, ജെ രാധാകൃഷ്‌ണൻ, മുബീന തുടങ്ങിയവർ പങ്കെടുത്തു.

Most Read:  ‘പ്ളാസ്‌റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE