‘പ്ളാസ്‌റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന്

By Desk Reporter, Malabar News
'plastic Threat to earth'; This swan knows that better than humans
Ajwa Travels

വിവരവും വിവേകവും ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യരേക്കാൾ തിരിച്ചറിവുണ്ട് പക്ഷി മൃഗാദികൾക്ക്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായതും കൗതുകം ഉണർത്തുന്നതുമായ വീഡിയോകൾ ട്വിറ്ററിൽ പങ്കുവെക്കുന്ന ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

ഒരു തടാകത്തിൽ മുങ്ങാങ്കുഴിയിട്ട് വെള്ളത്തിൽ നമ്മൾ മനുഷ്യർ വലിച്ചെറിഞ്ഞ പ്ളാസ്‌റ്റിക് വസ്‌തുക്കൾ ഓരോന്നായി കൊക്കുകൊണ്ട് കൊത്തിയെടുത്ത് കരയിലേക്ക് ഇടുന്നതാണ് വീഡിയോയിൽ കാണുന്നത്. ” പ്ളാസ്‌റ്റിക്കുകൾ ഒറ്റത്തവണ ഉപയോഗിച്ച് കളയാനുള്ളതാണ്, പക്ഷേ നമ്മുടെ ഭൂമി അങ്ങനെയല്ല…(കറുത്ത അരയന്നം അത് നമ്മളേക്കാൾ നന്നായി മനസിലാക്കിയിരിക്കുന്നു)”- എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Most Read:  ബസ് ഡ്രൈവർക്ക് അപസ്‌മാരം; യാത്രക്കാരി സാരഥിയായി, കയ്യടിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE