പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി അബ്ബാസാണ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപ്പുരയിലായിരുന്നു അബ്ബാസും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിൽ പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അബ്ബാസിന്റെ തലക്ക് അടിയേറ്റിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിൽസയ്‌ക്കിടെ ഇന്ന് രാവിലെയാണ് അബ്ബാസ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു







































