മലപ്പുറം: 25 വർഷമായി പോലീസിൽ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞ പിടകിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദാണ് പിടിയിലായത്. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇയാൾ പ്രതിയാണ്.
കഴിഞ്ഞ 25 വർഷമായി കേരള പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കെതിരെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലായി 15 കേസുകൾ നിലവിലുണ്ട്. തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് മലപ്പുറം പോലീസാണ് പ്രതിയെ പിടികൂടിയത്.
Most Read: സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡിനായി മാറ്റിവെക്കണം; മന്ത്രി








































