പാലക്കാട്: കല്ലടിക്കോട് വാക്കോട് പട്ടാണിക്കെട്ടിന് സമീപം ജനവാസ മേഖലയിൽ ആദിവാസി കോളനിയോട് ചേർന്ന് കാട്ടാനയിറങ്ങി. പ്രധാന റോഡിൽനിന്ന് 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത്.
ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല. ആഴ്‌ചയിൽ മിക്ക ദിവസങ്ങളിലും ആന എത്താറുണ്ടെങ്കിലും മണിക്കൂറുകളോളം ആരെയും കൂസാതെ നിൽക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്ത് പൈനാപ്പിൾ തോട്ടമുള്ളതാണ് ഇടയ്‌ക്ക് ആന ഇറങ്ങിവരാൻ കാരണം. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി. അതേസമയം ആന നാശനഷ്‌ടമൊന്നും ഉണ്ടാക്കിയിട്ടില്ല.
Malabar News: നോളജ് സിറ്റി; വിശദമായ പരിശോധനക്ക് കോടഞ്ചേരി പഞ്ചായത്ത്







































