ട്രിനിഡാഡ്: അണ്ടര്‍-19 ലോകകപ്പിൽ ഉഗാണ്ടയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കുതിക്കുന്നു. ഇന്ത്യയുടെ 405 റണ്‍സ് പിന്തുടര്‍ന്ന ഉഗാണ്ട വെറും 79 റണ്‍സിന് പുറത്തായി. ഉഗാണ്ട നിരയിൽ രണ്ടുപേര്‍ക്കേ രണ്ടക്കം കാണാനായുള്ളൂ. നിശാന്ത് സിന്ധു നാല് വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിനാണ് 405 റണ്‍സെടുത്തത്.
ഓപ്പണര്‍ ആംഗ്ക്രിഷ് രഘുവംശിയുടെയും രാജ് ബാവയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. രംഘുവംശി 144 റണ്‍സെടുത്തപ്പോള്‍ രാജ് ബാവ 162 റണ്‍സുമായി പുറത്താവാതെ നിന്നു. 22 ഫോറും നാല് സിക്സും അടങ്ങിയതാണ് രംഘുവംശിയുടെ ഇന്നിംഗ്സ്. രാജ് ബാവ 108 പന്ത് നേരിട്ടപ്പോള്‍ പതിനാല് ഫോറും എട്ട് സിക്സും പറത്തി.
ഇതോടെ അണ്ടര്‍-19 ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും രാജ് ബാവ സ്വന്തമാക്കി. 2004ല്‍ ബംഗ്ളാദേശിനെതിരെ ശിഖര്‍ ധവാന് പുറത്താവാതെ നേടിയ 155 റണ്‍സിന്റെ റെക്കോര്‍ഡാണ് രാജ് ബാവ തകര്‍ത്തത്. ക്യാപ്റ്റന്‍ യാഷ് ധൂള്‍ ഉള്‍പ്പടെ കോവിഡ് ബാധിതരായ പ്രധാന അഞ്ച് താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
Read Also: ജമ്മു കശ്മീരിലെ ഷോപിയാനിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു







































