കോവിഡ്; സെക്രട്ടറിയേറ്റിലെ പഞ്ചിങ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് സർവീസ് സംഘടനകൾ കത്ത് നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ 1000ത്തിൽ അധികം ജീവനക്കാർ കോവിഡ് ബാധിതരാണെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

അതേസമയം മൂന്നാം തരംഗത്തെ നേരിടുന്നതിൽ ആരോഗ്യവകുപ്പ് സുസജ്‌ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ പ്രതിസന്ധിയില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ആശുപത്രികളിൽ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ടെന്നും വ്യക്‌തമാക്കി. ഒരു മെഡിക്കൽ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാർത്ത അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു.

Most Read: വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE