കൊച്ചി: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർഥി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
കൂടുതൽ കോളേജുകൾ കോവിഡ് ക്ളസ്‌റ്ററുകളായി മാറുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി സർവകലാശാല മുന്നോട്ടു പോയത്. എന്നാൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ ഒമ്പതാം ക്ളാസ് വരെ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. അതേസമയം നിലവിൽ കോളേജുകൾ അടയ്‌ക്കേണ്ടെന്നാണ് തീരുമാനം.
Most Read: ‘സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്‌തി’; ഉമ്മൻ ചാണ്ടി







































