രാജപുരം: പാണത്തൂർ പരിയാരത്ത് ലോറിയപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി മറാട്ടി സംരക്ഷണസമിതി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയും എംപ്‌ളോയീസ് റിട്ടയർമെന്റ് ഗ്രൂപ്പും. ഇവരുടെ നേതൃത്വത്തിൽ ശേഖരിച്ച 1,86,600 രൂപ സമിതി പ്രസിഡണ്ട് ടിപി പ്രസന്നൻ ജനകീയ കുടുംബസഹായ കമ്മിറ്റി ചെയർമാൻ പ്രസന്ന പ്രസാദിന് കൈമാറി.
കെബി രാമു, ബാബു പാണത്തൂർ, ജയരാജ്, ശ്രീധരൻ കോയത്തടുക്കം, കെസി ബാലകൃഷ്‌ണൻ, വികെ കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. പാണത്തൂർ ചലഞ്ചേഴ്‌സ് ക്‌ളബ് പ്രവർത്തകർ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച സഹായം പ്രസിഡണ്ട് റോണി ആന്റണി, പിടി തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബ സഹായ കമ്മിറ്റി ചെയർപേഴ്‌സണ് കൈമാറി.
ഡിസംബർ 23നാണ് പരിയാരത്ത് ലോറി അപകടത്തിൽ പെട്ട് പാണത്തൂർ കുണ്ടുപ്പള്ളിയിലെ നാല് തൊഴിലാളികൾ മരിച്ചത്. തുടർന്ന് ഈ കുടുംബങ്ങളെ സഹായിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി ജനകീയ കുടുംബസഹായ കമ്മിറ്റി രൂപവൽകരിച്ച് പ്രവർത്തനം നടത്തുകയാണ്. ജനുവരി 26ന് കുടുംബങ്ങൾക്ക് സഹായം കൈമാറാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പരമാവധി സഹായം ലഭ്യമാക്കി അടുത്തമാസം 10ന് കൈമാറാനാണ് ജനകീയ കമ്മിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം.
Also Read: ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക പീഡനം; തിരികെ പോകാൻ താൽപര്യമില്ലെന്ന് കുട്ടികൾ







































