ഇടുക്കി: മൂന്നാർ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
വിനോദ സഞ്ചാരത്തിനായാണ് ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം മൂന്നാര്‍ കരടിപ്പാറയിലെത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്നു. ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
600 അടി താഴ്ചയിലേക്ക് പതിച്ച ഷിബിനെ സുഹൃത്തുക്കള്‍ ചേർന്ന് ഉടന്‍ തന്നെ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
Most Read: രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പിജി ഡോക്ടർക്കെതിരെ നടപടി








































