മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഈ മാസം 15 മുതല്‍ നവംബര്‍ 26 വരെ നീണ്ട് നില്‍ക്കുന്ന ‘സ്‌നേഹ നബി’ ക്യാംപയിൻ സംഘടിപ്പിക്കും.
പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, സ്‌നേഹ നബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റര്‍ സന്ദേശം, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ഓഫ് മദീന, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്‌റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവ ക്യാംപയിനിന്റെ ഭാഗമായി നടക്കും.
Related News: കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചു







































