കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടന പ്രഖ്യാപനമായി, നൻമയുടെ പക്ഷം ചേരാൻ സമൂഹത്തെ പര്യാപ്‌തമാക്കണം; കാന്തപുരം

By Desk Reporter, Malabar News
Kanthapuram A. P. Aboobacker Musliyar_Malabar News
Ajwa Travels

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള എല്ലാ ജനകീയ പ്രസ്‌ഥാനങ്ങളിലും പുതിയ നേതൃനിരയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പുനഃസംഘടനാ പ്രവർത്തങ്ങൾ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രഖ്യാപനം നടത്തിയത്.

Related News: കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍

കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നീ ജനകീയ പ്രസ്‌ഥാനങ്ങളെയാണ് പുനഃസംഘടിപ്പിക്കുന്നത്. യോഗ്യരായ മുഴുവന്‍ പേരെയും പ്രസ്‌ഥാന കുടുംബത്തില്‍ അണി ചേര്‍ക്കുന്നതിനുള്ള പദ്ധതി അന്തിമമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

“കാലുഷ കാലത്ത് നൻമയുടെ പക്ഷം ചേർന്ന് നിൽക്കാനും നൻമയുടെ പ്രചാരണത്തിനും സമൂഹത്തെ കൂടുതൽ പര്യാപതമാക്കേണ്ടത് അനിവാര്യമാണെന്നും അതിലേക്കുള്ള ഒരു ചുവട് വെപ്പാണ് പുനഃസംഘടനാ പ്രവർത്തനമെന്നും അദ്ദേഹം വ്യക്‌തമാക്കി. നൻമയുടെ പക്ഷം ചേർന്ന് നിൽക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സമൂഹത്തെ കെട്ടിപ്പടുക്കാൻ എക്കാലവും ഞങ്ങൾ മുന്നിൽ നിന്നിട്ടുണ്ട്. മുന്നോട്ടും സുന്നി പ്രസ്‌ഥാനങ്ങൾ അതിന് പ്രതിജ്ഞാ ബദ്ധമായിരിക്കും” അദ്ദേഹം പറഞ്ഞു.

പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും ഏകോപിപ്പിക്കാനും സംസ്‌ഥാന പുനഃസംഘടനാ ഡയറക്‌ടറേറ്റും‌ ഇദ്ദേഹം പ്രഖ്യാപിച്ചു. വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി ചെയര്‍മാനായും മുഹമ്മദ് പറവൂര്‍ ചീഫ് ഡയറക്‌ടറായും , സി.എന്‍ ജഅഫര്‍ കോ-ഓഡിനേറ്ററായുമാണ് ഡയറക്‌ടറേറ്റ് നിലവിൽ വന്നത്. സയ്യിദ് മുഹമ്മദ് ത്വാഹ സഖാഫി, എന്‍.അലി അബ്‌ദുല്ല, സി.പി. സൈതലവി മാസ്‌റ്റർ, പ്രൊഫ.യു.സി. അബ്‌ദുൽ മജീദ്, മജീദ് കക്കാട്, അബൂബക്കര്‍ മാസ്‌റ്റർ പടിക്കല്‍, സി.കെ.എം റാഷിദ് ബുഖാരി, എ.പി.മുഹമ്മദ് അശ്ഹര്‍, യഅഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം എന്നിവരാണ് പുനഃസംഘടനാ ഡയറക്‌ടറേറ്റ് അംഗങ്ങള്‍.

SYS NEWS: ഭരണഘടന ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

പുനഃസംഘടനാ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം അംഗത്വ വിതരണവും പുതുക്കലുകളും ആയിരിക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക കാര്യങ്ങൾ ഈ മാസം 31നകം പൂര്‍ത്തീകരിക്കും. നവംബർ 1മുതൽ 30 വരെ അംഗത്വ കാലമായും നവംബർ 13 വെള്ളിയാഴ്‌ച്ച അംഗത്വ ദിനമായും ആചരിക്കും. രണ്ടാം ഘട്ടത്തിൽ വിദ്യാര്‍ഥി, യുവജന, ബഹുജന ഘടകങ്ങളുടെ ഘട്ടം ഘട്ടമായുള്ള പുനഃ സംഘടനാ പ്രവർത്തനം നടക്കും. ഡിസംബര്‍ ഒന്ന് മുതൽ ഏപ്രില്‍ അവസാനം വരെയുള്ള കാലയളവില്‍ യൂണിറ്റ് മുതല്‍ സംസ്‌ഥാനതലം വരെ സമയബന്ധിതമായി ഇത് പൂർത്തീകരിക്കും; പുനഃസംഘടനാ ഡയറക്‌ടറേറ്റ് വ്യക്‌തമാക്കി.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈനായി നടന്ന പ്രഖ്യാപന സംഗമം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്‌തു. മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, എന്‍.അലി അബ്‌ദുല്ല, മജീദ് കക്കാട്, പ്രൊഫ.കെ.എം.എ റഹീം, പ്രൊഫ: യു.സി. അബ്‌ദുൽ മജീദ്, സി.കെ.റാശിദ് ബുഖാരി, എ.പി.മുഹമ്മദ് അശ്ഹര്‍ എന്നിവർ സംസാരിച്ചു.

Related News: ബാബരി മസ്‌ജിദ്‌; വിധി അതീവ നിരാശാജനകം, സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE