കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍

By Desk Reporter, Malabar News
Kanthapuram_ Malabar News
മക്ക ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസലുമായി എപി അബൂബക്കര്‍ മുസ്ലിയാര്‍ (ഫയല്‍ ഫോട്ടോ)
Ajwa Travels

റിയാദ്: വിവിധ കാരണങ്ങളാല്‍ സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന 800 ഇന്ത്യക്കാര്‍ക്ക് മോചനം. ഈയാഴ്ച തന്നെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തും. മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ് സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തില്‍ നാടണയുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി പല വഴികളും ഇവര്‍ തേടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിഷയം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ് തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉടനെ തന്നെ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയക്കുകയും സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തു. പിന്നീട് സൗദിയിലെ സര്‍ക്കാര്‍ പ്രതിനിധികളെ വിഷയം ബോധ്യപ്പെടുത്തിയ അദ്ദേഹം സാധ്യമായ എല്ലാ വഴികളും പ്രശ്‌ന പരിഹാരത്തിനായി തേടിയിരുന്നു.

സെപ്റ്റംബര്‍ 14ന് മുന്‍പ് തന്നെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നീ എയര്‍പോര്‍ട്ടുകളില്‍ പല ഘട്ടങ്ങളായി ഇവരെ എത്തിക്കാനാണ് ശ്രമം. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. സൗദിയിലെ തടവ് കേന്ദ്രങ്ങളില്‍ മാന്യമായ പെരുമാറ്റമാണ് ലഭിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മോചനത്തായി ഇടപെട്ട കാന്തപുരത്തിനും വിദേശ കാര്യമന്ത്രാലയത്തിനും ഇവര്‍ നന്ദി അറിയിച്ചു.

Related News: വെള്ളിയാഴ്ച പ്രാര്‍ത്ഥന; നൂറുപേര്‍ക്ക് അനുമതി വേണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE