കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് സമാധാന പുരസ്‌കാരം

By Central Desk, Malabar News
Kanthapuram AP Aboobacker Musliyar receives peace award
Ajwa Travels

അബുദാബി: ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് (എഫ്‌പിപിഎംഎസ്) നൽകുന്ന സമാധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക്. അബുദാബിയിൽ നടക്കുന്ന എട്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തിൽ എഫ്‌പിപിഎംഎസ് ചെയർമാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദർശിയുമായ ശൈഖ് അബ്‌ദുള്ള ബിൻ ബയ്യയാണ് സൊസൈറ്റിയുടെ സമാധാന പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചത്.

ആഗോള തലത്തിൽ സമാധാനം നിലനിറുത്തുന്നതിൽ കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ വഹിക്കുന്ന സംഭാവനകൾ പരിഗണിച്ചാണ് സമാധാനം പുരസ്‌കാരം നൽകി ആദരിച്ചത്. ത്രിദിന രാജ്യാന്തര സമ്മേനത്തിന്റെ ഇന്നത്തെ സമാപന പരിപാടിയുടെ ആദ്യ സെഷനിൽ ‘ആഗോള പൗരത്വം കെട്ടിപ്പടുക്കാനുള്ള അടിത്തറ’ എന്ന വിഷയത്തിൽ കാന്തപുരം സംസാരിക്കും.

വിവിധ അന്താരാഷ്‌ട്ര സമുദായങ്ങളുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ ഡോ. സഈദ് ഇബ്രാഹിം ശൈബി, ബഹ്‌റൈൻ സുന്നി വഖഫ് ഡയറക്‌ടർ ഡോ റാഷിദ്‌ ബിൻ മുഹമ്മദ്‌ അൽ ഹാജിരി, പാകിസ്‌ഥാൻ മതകാര്യവകുപ്പ് മന്ത്രി ശൈഖ് ഡോ. നൂറുൽ ഹഖ് അൽ ഖാദിരി തുടങ്ങി വിവിധ രാഷ്‌ട്രങ്ങളിലെ ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്‌ലിം സൊസൈറ്റീസ് നടത്തുന്ന സമ്മേളനം യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്‌ദുള്ള ബിൻ സായിദ് ആൽ നഹ്യാൻ, യുഎഇ ഫത്വവ കൗൺസിൽ മേധാവി ശൈഖ് അബ്‌ദുള്ള ബിൻ ബയ്യ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Most Read: സൈന്യം മടങ്ങിപ്പോകണം; നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE