മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസൻസ്; രാജ്യത്ത് ആദ്യം

By Desk Reporter, Malabar News
Three-foot-tall-man-got-driving-license
Ajwa Travels

ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി മൂന്നടി ഉയരമുളള ആൾക്ക് ഡ്രൈവിങ് ലൈസൻസ്. ഹൈദരാബാദ് കുക്കട്ട്‌പള്ളി സ്വദേശിയായ ഗാട്ടിപ്പള്ളി ശിവലാൽ (42) എന്ന വ്യക്‌തിക്കാണ് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് ഇദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ഇത്രയുംകാലം പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന ഇദ്ദേഹത്തിന് ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുന്ന സമയങ്ങളിൽ മറ്റ് യാത്രക്കാരിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഡ്രൈവിങ് പഠിക്കാൻ ശിവലാൽ തീരുമാനിച്ചത്.

ഉയരം കുറഞ്ഞവർക്കായി പ്രത്യേക സീറ്റും മറ്റു സംവിധാനങ്ങളും ‌ഒരുക്കി കാർ പരിഷ്‌കരിക്കുന്ന അമേരിക്കൻ പൗരന്റെ വീഡിയോ കണ്ടതാണു ശിവലാലിനു പ്രചോദനമായത്. ആ മാതൃകയിൽ കാർ പരിഷ്‌കരിച്ചെടുത്തു ഡ്രൈവിങ് പഠിച്ചു. ലൈസൻസ് ലഭിച്ചതോടെ ശിവലാൽ ഇപ്പോൾ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്ന തിരക്കിലാണ്.

തന്നെപ്പോലുള്ള ആളുകൾക്ക് ഡ്രൈവിങ് പഠിക്കുന്നതിന് വേണ്ടി നഗരത്തിൽ ഒരു പ്രത്യേക ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ത്യയിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ് നേടിയ ശിവലാലിന്റെ പേര് തെലുങ്ക് ബുക്ക് ഓഫ് റെക്കോർഡിലും ലിംക ബുക്ക് ഓഫ് റെക്കോർഡിലും രേഖപ്പെടുത്തി.

Most Read:  ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി; മൽസ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE