നിലമ്പൂർ: സമൂഹത്തിൽ മതേതര സാമൂഹിക ബന്ധങ്ങൾ വിള്ളലേൽപ്പിക്കാതെ നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും അവരവരുടെ വിശ്വാസാചാരങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്‌പര സൗഹൃദങ്ങൾ ശക്‌തി പെടുത്താൻ സാധിക്കുമെന്നും ഇതിനായി എല്ലാവരും ശ്രമിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി പറഞ്ഞു.
വല്ലപ്പുഴയിൽ നടന്ന സോൺ കൗൺസിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കവേയാണ് ഇദ്ദേഹം മതേതര സൗഹൃദങ്ങളുടെ അനിവാര്യത ചൂണ്ടികാണിച്ചത്. അതാത് മതങ്ങളെ കുറിച്ച് അടിസ്‌ഥാന അറിവ് പോലുമില്ലാതെ പേജിലും, സ്‌റ്റേജിലും വാചകമടിക്കുന്നവരാണ് സൗഹൃദ ബന്ധങ്ങളിൽ വിള്ളൽ വരുത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതെന്ന് തിരിച്ചറിയാൻ നമുക്കാകണം, -ജമാൽ കരുളായി വിശദീകരിച്ചു.
ഇത്തരക്കാരുടെ പ്രവർത്തന ഫലമായി സാമൂഹിക സൗഹൃദങ്ങളുടെ തകർച്ച മാത്രമല്ല നാടിനെ ഒന്നാകെ സംഘർഷത്തിലാക്കാനും അത് കാരണമാകുമെന്നും ഇദ്ദേഹം ചൂണ്ടികാണിച്ചു. സയ്യിദ് മുത്തു കോയ തങ്ങൾ പതാക ഉയർത്തിയ ചടങ്ങിൽ സോൺ പ്രസിഡണ്ട് സുലൈമാൻ ദാരിമി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ട്, സാമ്പത്തികാവലോകനം, ഓഡിറ്റ് റിപ്പോർട്ട് എന്നിവ എൻ ഉമർ മുസ്‌ലിയാർ, ഒപി മൊയിതീൻകുട്ടി കുട്ടി ഹാജി എന്നിവർ അവതരിപ്പിച്ചു. സർക്കിൾ കൗൺസിൽ, മെന്റർ റിപ്പോർട്ടുകൾ സിസിആർമാരും മെന്റർമാരും സമർപ്പിച്ചു. യൂണിറ്റുകളിൽ നിന്നുള്ള വാദി സലാം നവീകരണ ഫണ്ട് ജില്ലാ പ്രവർത്തക സമിതിയംഗം ബഷീർ സഖാഫി പൂങ്ങോടിന് സോൺ നേതാക്കൾ ചടങ്ങിൽ കൈമാറി.
സോൺ കാബിനറ്റിലേക്ക് അബദുൽ ഖാദർ മുസ്‌ലിയാർ കരുളായി, ഉമർ സഖാഫി വല്ലപ്പുഴ എന്നിവരെ തിരെഞ്ഞടുത്തു. സോൺ സിസിആർ സികെ യു മൗലവി മോങ്ങം കൗൺസിൽ നിയന്ത്രിച്ചു. സോൺ സെക്രട്ടറി ശൗക്കത്തലി സഖാഫി കരുളായി സ്വാഗതം പറഞ്ഞ പരിപാടിയിൽ അക്ബർ ഫൈസി പ്രാർഥനയും സംഘടനാ കാര്യ പ്രസിഡണ്ട് അബ്‌ദുൽ റഷീദ് സഖാഫി നന്ദിയും പറഞ്ഞു.
Most Read: ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്