ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്

By Desk Reporter, Malabar News
Ban on levying service charges in hotels
Representational Image
Ajwa Travels

ന്യൂഡെൽഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്.

മറ്റ് പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നൽകുന്ന ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുത് എന്ന് ഉത്തരവിൽ പറയുന്നു. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കിയാൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണെന്നും കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി വ്യക്‌തമാക്കി.

1915 എന്ന നമ്പറിലാണ് പരാതി നൽകാനായി വിളിക്കേണ്ടത്. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.

കേന്ദ്ര ഭക്ഷ്യ ഉപഭോക്‌തൃ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ മന്ത്രാലയം അഥവാ സിസിപിഎയുടേതാണ് നിർണായക ഉത്തരവ്. രാജ്യത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഇനി മുതല്‍ ബില്ലിനോടൊപ്പം സർവീസ് ചാർജ് ഈടാക്കരുത്. സർവീസ് ചാർജ് നല്‍കിയില്ല എന്ന കാരണത്താൽ ഒരു ഉപഭോക്‌താവിനെയും സ്‌ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കാനും ഉടമകൾക്കാകില്ല.

അധിക സർവീസ് ചാർജ് ബില്ലിനൊപ്പം ഈടാക്കുന്നത് ഉപഭോക്‌താവിനോടുള്ള അനീതിയാണെന്നും ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. ആഢംബര ഹോട്ടലുകളടക്കം സ‍ർവീസ് ചാർജിന്റെ പേരില്‍ ഉപഭോക്‌താവില്‍ നിന്നും വന്‍തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

അതേസമയം ഏതെങ്കിലും തരത്തില്‍ അധിക പണം ഈടാക്കുന്നുണ്ടെങ്കില്‍ ഉപഭോക്‌താവിനെ അറിയിക്കണമെന്നും ഇത് ഭക്ഷണ ബില്ലിനൊപ്പം ചേർക്കരുതെന്നും ഉത്തരവിലുണ്ട്. ഇതടക്കം പുതുക്കിയ മാർഗനിർദ്ദേശവും സിസിപിഎ പുറത്തിറക്കിയിട്ടുണ്ട്.

Most Read:  പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ; മൂന്ന് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE