ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. കോൺഗ്രസ് പ്രവർത്തകരാണ് അറസ്‌റ്റിലായത്. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു മൂന്ന് പേർ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയത്.
ഹെലികോപ്റ്ററിന് വളരെ അടുത്തുകൂടിയാണ് ബലൂണുകൾ പറന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്‌ച ആണെന്നാണ് വിലയിരുത്തൽ. പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
അല്ലൂരി സീതാരാമ രാജുവിന്റെ 125ആം ജൻമദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയിൽ എത്തിയത്. സ്വാതന്ത്രസമര സേനാനിയും വിപ്ളവ നായകനുമായ അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു.
Most Read: കാക്കനാട് കളക്‌ട്രേറ്റിൽ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വയോധികൻ