‘മുൻകൂട്ടി ആസൂത്രണം ചെയ്‌ത ഗൂഢാലോചന’; മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ യോഗി ആദിത്യനാഥ്

By Desk Reporter, Malabar News
‘Pre-planned conspiracy’: Yogi Adityanath on PM Modi's security breach in Punjab

ലഖ്‌നൗ: ഈ മാസം ആദ്യം പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്‌ച യഥാർഥത്തിൽ ‘മുൻകൂട്ടി ആസൂത്രണം ചെയ്‌ത സ്‌പോൺസേഡ് ഗൂഢാലോചന’യാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പഞ്ചാബ് സർക്കാർ ഉചിതമായ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് ആരോപിച്ച ആദിത്യനാഥ്, ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തോട് ‘മാപ്പ്’ പറയണമെന്ന് പറഞ്ഞു.

“പഞ്ചാബ് സർക്കാർ പ്രോട്ടോക്കോൾ പാലിച്ചില്ല. ഡ്രോൺ ആക്രമണമോ സമാനമായ മറ്റേതെങ്കിലും ആക്രമണമോ ഉണ്ടാകാമായിരുന്നു, എന്നാൽ പഞ്ചാബ് സർക്കാർ ഇതെല്ലാം അവഗണിച്ചു. കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം,”- യോഗി ആദിത്യനാഥ് പറഞ്ഞു.

സമാനമായ രീതിയിൽ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ ലംഘന സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചിരുന്നു. ഇത് തെളിയിക്കുന്ന, രണ്ട് മുതിർന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്‌ഥർ തമ്മിലുള്ള സംഭാഷണം സ്‌റ്റിംഗ് ഓപ്പറേഷനിലൂടെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ചയിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച വരുത്തിയത് ആരാണെന്ന് സ്‌മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡിജിപി ചോർത്തി നൽകി. പോലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന പ്രവർത്തി അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്ന് ഇറാനി കൂട്ടിച്ചേർത്തു.

പഞ്ചാബ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ, ആരാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് എതിരായ ഭീഷണികളെ ബോധപൂർവം അവഗണിച്ചത്; അവർ പത്രസമ്മേളനത്തിൽ ചോദിച്ചു. ലംഘനത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിയെ അറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ അവർ വിമർശിച്ചു.

Most Read:  ‘താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്’; സൈനയോട് നടൻ സിദ്ധാർഥ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE