‘താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്’; സൈനയോട് നടൻ സിദ്ധാർഥ്‌

By Syndicated , Malabar News
siddharth saina
Ajwa Travels

ചെന്നൈ: ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാളിനെതിരായ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്.

പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്‌ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. അതിനേക്കാൾ ദയ എന്നിലുണ്ടെന്ന് എനിക്കറിയാം.

അതേസമയം, നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റിൽ ഉണ്ടായിരുന്നില്ല. ഞാനും ഒരു ഫെമിനിസ്‌റ്റ് തന്നെയാണ്. അതിൽ ലിംഗ വ്യത്യാസമില്ലെന്ന് ഉറപ്പു തരുന്നു. ഒരു സ്‍ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശവും ഇല്ലായിരുന്നു. കത്ത് സ്വീകരിച്ച് ഈ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കരുതുന്നു. താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്.”- സിദ്ധാർത്ഥ് ട്വീറ്റ് ചെയ്‌തു.

അതേസമയം സിദ്ധാർഥിന്റെ ക്ഷമാപണം സ്വീകരിച്ചു എന്നാണ് സൈനയുടെ പ്രതികരണം. ഒരു സ്‍ത്രീയെ ആ തരത്തിൽ ഉന്നംവെക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചില്ല. പക്ഷേ, ക്ഷമാപണം നടത്തിയതിൽ സന്തോഷമുണ്ട് എന്നും സൈന പിടിഐയോട് പ്രതികരിച്ചു.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരു സംഘം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’- ഇങ്ങനെയായിരുന്നു സൈനയുടെ ട്വീറ്റ്.

ഈ ട്വീറ്റിനുള്ള സിദ്ധാർഥിന്റെ മറുപടിയാണ് വിവാദമായത്. ട്വീറ്റിൽ താരം ഉപയോഗിച്ച ഒരു വാക്കിനെതിരെ സൈനയും ഭർത്താവും പിതാവുമടക്കമുള്ളവർ രംഗത്തുവന്നു. കൂടാതെ ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.

Read also: ഇസ്രോയുടെ തലപ്പത്തേക്ക് മറ്റൊരു മലയാളി കൂടി; പുതിയ ചെയർമാൻ എസ് സോമനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE