സൈനക്ക്‌ എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

By Staff Reporter, Malabar News
siddharth-saina
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നേവാളിനെതിരായ വിവാദ ട്വീറ്റിൽ ചലച്ചിത്ര താരം സിദ്ധാർഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സൈനക്കെതിരെ ഉപയോഗിച്ച വാക്ക് സ്‌ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാർഥ് മോശം വാക്ക് ഉപയോഗിച്ചത്.

സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌താൽ, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്‌തമായ വാക്കുപയോഗിച്ച് ഇക്കാര്യത്തിൽ അപലപിക്കുന്നു. അരാജകവാദികൾ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്; എന്നായിരുന്നു സൈനയുടെ ട്വീറ്റ്.

ഇത് സിദ്ധാർഥ് റീട്വീറ്റ് ചെയ്‌തപ്പോൾ അതിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. അതിലെ ഒരു മോശം വാക്കാണ് താരത്തെ കുരുക്കിയത്. ഇതോടെ സിദ്ധാർഥ് വിശദീകരണവുമായി രംഗത്തെത്തി. ആ വാക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ് ഉപയോഗിച്ചതെന്നും സിദ്ധാർഥ് വിശദീകരിച്ചു.

വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയെ കൂടാതെ നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭർത്താവും ബാഡ്‌മിന്റൺ താരവുമായ പി കശ്യപ് എന്നിവരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. സിദ്ധാർഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിർത്തുന്നതെന്നാണ് ട്വിറ്റർ ഇന്ത്യയോട് രേഖ ശർമ ചോദിച്ചത്.

Read Also: കെ-റെയിൽ; ഭൂമി ഏറ്റെടുക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE