മുഖ്യമന്ത്രിയുടെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്

By Desk Reporter, Malabar News
Ajwa Travels

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്. ലോക്ക്ഡൗൺ സമയത്ത് ഒരാളുപോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് കയ്യടിക്കുന്ന ഈമോജി നല്‍കിക്കൊണ്ട് സിദ്ധാർഥ് റീട്വീറ്റ് ചെയ്‌തു.

ഇതിന് മുൻപും പിണറായി വിജയനെ അഭിനന്ദിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയതിന് പിന്നാലെയായിരുന്നു പിണറായി വിജയനെ അഭിനന്ദിച്ചുള്ള സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

മെയ് 8 മുതല്‍ 16 വരെ കേരളത്തില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്
സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചത്. അടുത്ത ആഴ്‌ച മുതല്‍ സംസ്‌ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നുണ്ട്.

Also Read:  വിജയ ദിനത്തിൽ ദീപം തെളിയിച്ചു; ഒ രാജഗോപാലിന് വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE