വിജയ ദിനത്തിൽ ദീപം തെളിയിച്ചു; ഒ രാജഗോപാലിന് വിമർശനം

By Syndicated , Malabar News
O-Rajagopal
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് ആഘോഷിച്ച ഇടതു മുന്നണിക്കൊപ്പം ദീപം കത്തിച്ച് പങ്കുചേർന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച് സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ. ബംഗാളിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് താൻ ദീപം തെളിയിച്ചതെന്ന് ഒ രാജഗോപാല്‍ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ഇട്ടിരുന്നു.

എന്നാൽ, ഇതിന് പിന്നാലെ രാജഗോപാലിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബിജെപി ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടില്ലെന്നും ഈ ദിവസം തന്നെ ദീപം തെളിയിക്കേണ്ട ആവശ്യം എന്തായിരുന്നു എന്നുമാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വരുന്ന ചോദ്യം.

കൂടാതെ ഹാഷ്‌ടാഗ്‌ ബംഗാളിന് ആണെങ്കിലും എല്‍ഡിഎഫിന്റെ വിജയമാണ് രാജഗോപാല്‍ ആഘോഷിച്ചതെന്നും, രാജഗോപാല്‍ സിപിഐഎം കൊടി പിടിക്കുന്നത് ഉടൻ കാണേണ്ടി വരുമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

Read also: നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE