ലഖ്നൗ: നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ചാന്ദിനഗര്‍ പ്രദേശത്താണ് സംഭവം. രാജ്കുമാർ എന്നയാള്‍ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറില്‍ അയല്‍വാസികളായ അഞ്ചുകുട്ടികള്‍ കളിക്കുകയായിരുന്നു. തുടർന്ന് കാർ ഓട്ടോലോക്ക് ആവുകയും നാല് കുട്ടികൾ കാറിനുള്ളിൽത്തന്നെ മരിക്കുകയും ചെയ്തു.
‘ഓട്ടോലോക്ക് ആയതോടെ അഞ്ചുകുട്ടികളും കാറിനുള്ളില്‍ കുടുങ്ങി. നാലുകുട്ടികള്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് അയച്ചു’, ഖേഗ്ര സിഒ എംഎസ് റാവത്ത് പറഞ്ഞു. കാറിനുള്ളിൽ ശ്വാസം മുട്ടിയാണ് കുട്ടികളുടെ മരണം. മരിച്ചവരില്‍ രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read also: ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു