ഇസ്രോയുടെ തലപ്പത്തേക്ക് മറ്റൊരു മലയാളി കൂടി; പുതിയ ചെയർമാൻ എസ് സോമനാഥ്

By Staff Reporter, Malabar News
s-somanath-isro
Ajwa Travels

ന്യൂഡെൽഹി: മലയാളിയായ എസ് സോമനാഥ് ഇസ്രോയുടെ തലപ്പത്തേക്ക്. കെ ശിവൻ സ്‌ഥാനമൊഴിയുന്ന അവസരത്തിലാണ് ഇസ്രോയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായത്. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാന്റെ നിയമനം. തിരുവനന്തപുരം വിഎസ്‌സി ഡയറക്‌ടറാണ് നിലവിൽ സോമനാഥ്.

2018 ജനുവരിയിലാണ് സോമനാഥ് വിഎസ്എസ്‍സി ഡയറക്‌ടറായി ചുമതലയേൽക്കുന്നത്. അതിന് മുൻപ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്‌റ്റംസ് സെന്ററിന്റെ മേധാവിയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് അദ്ദേഹം.

ടികെഎം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ സോമനാഥ്, ബെംഗളൂരു ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്‌പേസ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്.

1985ലാണ് സോമനാഥ് ഇസ്രോയിലെത്തുന്നത്. വിഎസ്എസ്‍സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർ‍ക്ക് ത്രീ പ്രൊജക്‌ട് ഡയറക്‌ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്‌ധ ശാസ്‌ത്രജ്‌ഞരിൽ ഒരാളാണ് സോമനാഥ്.

Read Also: ഇന്ന് കൊമ്പൻമാർ കളത്തിൽ; എതിരാളി ഒഡിഷ എഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE